Thursday, 25 April 2013

'അവാർഡുദാനം' കേരളാ പോലീസ് വക.....


 എല്ലാം 'വെടീം പൊകേം' പോലെ  വളരെ പെട്ടെന്നാരുന്നു...


"ആരേം അറിയിക്കാൻ പോയിട്ട്, ഒന്ന്  ബ്രേക്ക്‌ ചവിട്ടാനുള്ള സാവകാശം പോലും കിട്ടിയില്ല"


സ്ഥലം: NH 47, ചേർത്തല

തീയതി: 2013 - ഏപ്രിൽ മാസം - 21






നമ്മടെ ടൈം, ബെസ്റ്റ് ടൈം...
അല്ലാതെന്തു പറയാൻ...

ആകെ മൊത്തം രണ്ടര കിലൊമീറ്റരെ NH-ൽ കേറേണ്ടി വന്നോള്ളൂ. അതിനുള്ളിൽ പണീം മേടിച്ചു.

സംഗതി നല്ല ജോർ ആയിരുന്നു....

നോക്കുമ്പോൾ കാണുന്നത്


"ഈ രാഷ്ട്രീയകാര്ടെ പ്രസംഗം കവർ ചെയ്യാൻ ചാനൽ കാര് ക്യാമറയും കൊണ്ട് ഇരിക്കണ പോലെ ലൈവ് കണ്ടോണ്ടിരിക്കുന്നു നമ്മടെ വരവ്."
ഒരു വ്യത്യാസമേ ഉള്ളൂ ഇത് ഒളിച്ചിരുന്നാ പടം പിടുത്തമെന്നു മാത്രം. 

ഒരു ഇരയെ കിട്ടിയ സന്തോഷത്തിൽ... 
മോനെ പൊയ് കളയല്ലേ....
വന്നു അവാർഡു മേടിച്ചോണ്ട് പൊക്കൊ എന്ന ഭാവത്തിൽ  രണ്ടു പോലീസ്കാർ  ചാടി വീണു കൈ വീശി.

ഒരു നിമിഷം ആലോചിച്ചു...

 എന്തു വേണം  ????????
നിർത്തണോ വേണ്ടയോ ?????

ഓടിപോയാൽ വീട്ടിലേക്കു എഴുത്ത് വന്നു, അപ്പൻ  കോടതിയിൽ ചെന്ന് നേരിട്ട് അവാർഡു കൈപറ്റുന്ന സീൻ ആണ് ഫ്രെമിൽ വന്നത്.

ഏയ്......
അത് ഒട്ടും ശരിയാവത്തില്ല....

വണ്ടി ഒതുക്കി,
മുഖത്തു ഒരു വളിച്ച ഭാവോം വരുത്തി,

പോലീസ് വണ്ടിക്ക് അടുത്തു ചെന്നു.



SI ഏമ്മാൻ ആകെ ബുസി,  നമ്മൾ ക്യൂ വിൽ ആണ്. 
' പിള്ളേർ സെറ്റ് ' അടുത്ത ഇരയേം നോക്കി ഇരിക്കുന്നു. 


ഒരു കറുത്ത ബാഗ്‌, പിന്നെ സ്ലിപ് ബുക്ക്‌  ഇതു രണ്ടും ജീപിന്റെ ബൊനെറ്റിൽ ഇരിക്കുന്നു. 
ബാഗ്‌ നന്നായി തടിച്ചിട്ടുണ്ട്‌, കണ്ടാലേ അറിയാം നമ്മക്ക് മുമ്പ് അവാർഡു മേടിച്ചവർ കുറച്ചധികം ഉണ്ടാവണം.
മുമ്പിലെ ആൾ അവാർഡു മേടിച്ചു സ്റ്റേജിൽ നിന്നും ഇറങ്ങി.

ഇനി നമ്മടെ ഊഴം. 

അവാർഡു കിട്ടാതിരിക്കാൻ വല്ല മാര്ഗോം ഉണ്ടോന്നു ചോദിച്ചു.
പുള്ളി ഒരു രക്ഷേം ഇല്ലാന്ന്‌ പറഞ്ഞു. 

ഇത് എനിക്കു നൽകാതെ പുറകെ വരുന്ന വേറെ ഏതെങ്കിലും വണ്ടികാരന് കൊടുക്കനമെന്നുള്ള എൻറെ  അഭ്യർത്ഥന പുള്ളിക്കരൻ  കേട്ട മട്ടില്ല .


തെണ്ടി....... 

പുള്ളിടെ മുഖഭാവം കണ്ടപ്പോ കണ്ടു മറന്ന ഒരു കോമഡി പ്രോഗ്രാമിലെ ഡയലോഗ് ആണ് ഓർമ വന്നത്.

കെട്ടുപ്രായം കഴിഞ്ഞ അമ്മ......

ഈ കിട്ടുന്ന പൈസ കൊണ്ടേ കൊടുത്തിട്ട് വേണം  

വേണ്ടാ ഞാൻ ഒന്നും എഴുതുന്നില്ല, എന്നിട്ട് വേണം അതിന്റെ പേരിൽ ഉണ്ട തിന്നു ജയിലിൽ കിടക്കാൻ, ഇപ്പൊ ഫേസ്ബുക്കിലും മറ്റും എഴുതുന്നെരെ പൊക്കാൻ പ്രത്യേക ഗ്രൂപ്പ് തന്നെ ഉണ്ടെന്നാ കേട്ടിട്ടുള്ളത് ...

നമ്മൾ പൈസ കൊടുത്തു ഇറങ്ങുബോലെക്കും അടുത്ത ആൾ എത്തി കഴിഞ്ഞു.
 
ഈ മാസം ലഷണം കണ്ടിട്ട് സര്ക്കാര് ട്രെഷറിയിൽ പൈസ മിച്ചമാവൂന്നാ തോന്നുന്നേ...


 കേരളാ പോലീസ് കീ ജയ്..... 


(പല്ല് ഞെരിയുന്ന ശബ്ദം )


വാൽകഷണം: അപകട സാധ്യത തീരെ ഉണ്ടെന്നു തോന്നുന്നില്ലാത്ത സ്ഥലങ്ങളിൽ ഉള്ള ഈ പ്രഹസ്സനം ഒട്ടും ശരിയായ നടപടിയായി എനിക്ക് തോന്നുന്നില്ല.

ഇനി ഇപോ അത് പറഞ്ഞാ മതി എന്ന് മാത്രം പറയരുത്.


◄►◄►◄►◄►◄►◄►  ♥  ◄►◄►◄►◄►◄►◄►

Saturday, 20 April 2013

പവർ കട്ട്‌ സമയം ആനന്ദകരമാക്കാൻ പോപ്പുലർ മെഴുകുതിരികൾ :D


അങ്ങനെ ഒരു പവർ കട്ടും കൂടി കഴിഞ്ഞു...

നേരേ ചൊവ്വേ ഒരു ഫോട്ടോ പോലും എടുക്കാൻ അറിയാൻ മേലെങ്കിലും അഹങ്കാരത്തിന് ഒരു കുറവുമില്ല.

ഇന്നലെ വീട്ടിൽ അമ്മച്ചിക്കു വരെ തോന്നി ഇവന് കാര്യമായ എന്തോ തകരാർ സംഭവിച്ചിട്ടുണ്ട്.

മെഴുകുതിരി കത്തിച്ചു വെച്ചിട്ട് ചാഞ്ഞും ചെരിഞ്ഞും ഒക്കെ ചെറുക്കൻ ഇരുന്നു ഫോട്ടോ എടുക്കുന്നു.
അത് എന്നോട് ചോദിക്കുകയും ചെയ്തു.
"നിനക്കെന്നടാ തലയ്ക്കു വല്ല അസുഖോം ഉണ്ടോ.... "

അല്ലേലും ഇങ്ങനാ
മമ്മിക്ക്  ഈ 'ന്യൂ ജെനെറേഷനെ' പറ്റി  ഒരു ചുക്കും അറിഞ്ഞൂടാ...





Saturday, 9 February 2013

Adjust Screen Brightness Ubuntu 12.04 (Solution)


A solution for the power management problem in Ubuntu 12.04.

Problem: Brightness value is not getting saved and screen brightness will be back to 100% after reboot.

Solution:

Step1: Install xbacklight via terminal

sudo apt-get install xbacklight

Step2: Open startup applications

search startup applications

Step3: Add a startup program

In command box use   xbacklight -set `num`

where the num is percentage of your screen brightness.


Step4: Save and enjoy :) 
 
 

Sunday, 3 February 2013

DLNA Server on Ubuntu ( MiniDLNA)


MiniDLNA

Step1: Install minidlna via terminal

Administrator privileges might be required, if needed use sudo

===> apt-get install minidlna

Step2: Edit the file /etc/minidlna.conf

===> media_dir=/your_custom_directory_which_contains_media_files

Step3: Reload and rescan files

===> /etc/init.d/minidlna force-reload

Setup is complete and your DLNA server is ready.

Step4: Search for media from your DLNA enabled phone.

................Sit back and enjoy


Wednesday, 16 January 2013

പിന്നാമ്പുറം................................

 കാലത്തിനൊത്തു  കോലം മാറുന്നെന്റെ ഭാഗമായി പിള്ളേരെല്ലാം ഇപോ ' യോ യോ' ആയി.
നമ്മള്‍ ഇപ്പോഴും വെറും 'കൂതറ'..............

നമ്മളെ ഒന്നും ഒരു വെലേം ഇല്ലാ....
മന്‍മോഹന്‍ജിയെ പോലെ വെല കൂട്ടാന്‍ എന്ത് ചെയ്യും എന്നിങ്ങനെ കൂലംകരുഷമായ് ചിന്തിച്ചിരിക്കുമ്പോഴാണ്  കണ്ണില്‍പ്പെട്ടത്  " ബ്ലോഗ് "...........

കണ്ട
'അണ്ടനും'        "നീരജ്"
'അടകോടനും'   "മിഥുന്‍"
'ചെമ്മാനും'      "ബാസ്റ്റിന്‍"
'ചെരുപ്പുകുത്തിക്കും'

വരെ.........

ബ്ലോഗ്‌ എഴുതാങ്കില്‍ പിന്നെ എന്ത് കൊണ്ട് എനിക്കും  അങ്ങനെ ഒരു അക്രമം ആയിക്കൂടാ.............
അപ്പൊ അങ്ങനെ  തുടങ്ങി.............
പ്രിയപ്പെട്ടവരേ ഞാനും അങ്ങനെ ഒരു ബ്ലോഗിന്റെ ഉടമയായി................
പേര് എന്ത് വേണമെന്നരുന്നു ഒരു ചെറിയ അങ്കലാപ്പ്.....
കാര്യങ്ങള്‍ വെടീം പൊകേം പോലെ വളരെ പെട്ടെന്ന് ആരുന്ന കൊണ്ട് പേരും അത് തന്നെ ആവട്ടെ എന്ന് വെച്ചു .

വെടീം....പൊകേം ...

http://vedimpokem.blogspot.in/


എന്തെങ്കിലും ഒക്കെ കുത്തികുറിക്കാം നിങ്ങള്‍ വായിക്കണം
ശുഭം.......................